
ട്രോമാ കെയർ വളണ്ടിയർ ട്രെയിനിംഗ് ക്യാമ്പ്.
കൊയിലാണ്ടി: നെസ്റ്റ് കൊയിലാണ്ടി. ‘ട്രോമാ കെയർ’ കോഴിക്കോട്, ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ എമർജൻസി വിഭാഗം എന്നിവയുടെ സഹകരണത്തോടെ ട്രോമാ കെയർ വളണ്ടിയർ ട്രെയിനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു. വടകര DYSP, CD ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. നെസ്റ്റ് ചെയർമാൻ അബ്ദുള്ള കരുവഞ്ചേരി അധ്യക്ഷത വഹിച്ചു. ‘ട്രോമാ കെയർ’ പ്രസിഡന്റ് ക്യാപ്റ്റെൻ ദിനകർ കരുണാകരൻ, നെസ്റ്റ് ജനറൽ സെക്രട്ടറി ടി.കെ മുഹമ്മദ് യൂനുസ്, വെങ്കിടാചലം എന്നിവർ ആശംസകൾ അർപ്പിച്ചു. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്റ്റെർ അജിൽ കുമാർ, പി, ഹേമപാലൻ, ജിതിൻ എന്നിവർ ക്ലാസ്സുകൾ എടുത്തു. നെസ്റ്റ് സെക്രട്ടറി ആർ. പ്രമോദ് സ്വാഗതവും, കെ. അബ്ദുറഹിമാൻ മാസ്റ്റർ നന്ദിയും പറഞ്ഞു.